ഫുട്ബോളിന്റെ ആരവങ്ങള്‍ക്ക് കാതോര്‍ത്ത്
എടപ്പലം: നഷ്ടപെട്ട ഫുട്ബോള്‍ കളികളുടെ ആരവങ്ങള്‍ തിരിച്ചുവരുന്നു. യാതീമ്ഖാനക്ക് സമീപത്തുള്ള സ്കൂള്‍ ഗ്രൌണ്ട് നാട്ടിലെ യുവാക്കള്‍ ചേര്‍ന്ന് കളിയോഗ്യമാക്കി. നിലവില്‍ കാടുപിടിച്ച് കിടന്ന സ്കൂള്‍ ഗ്രൗണ്ട് നന്നാക്കിയെടുത്തതോടെ ഇനി യാതീഖാനയിലെ കുട്ടികള്‍ക്കും കളിക്കാം. ഇതിനായി നാട്ടുകാരും ജനപ്രതിനിതികളും ചേര്‍ന്ന് സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചാണ് ഗ്രൗണ്ട് നന്നാകിയത്.