ബൈത്തുറഹ്മ താക്കോല്‍ദാനം മാര്‍ച്ച് 2നു
എടപ്പലം റേഷന്‍കടക്ക് സമീപം താമസിക്കുന്ന പരേതനായ കങ്കാടിയില്‍ മൊയ്തീന്‍ ഭാര്യ കുഞ്ഞാമിന എന്നവര്‍ക്ക് വേണ്ടി മുസ്ലീം ലീഗ് എടപ്പലം ശാഖ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നിര്‍മ്മിച്ച് നല്‍കുന്ന ബൈത്തുറഹ്മ പദ്ധതി പ്രകാരമുള്ള വീടിന്റെ താക്കോല്‍ദാനം മാര്‍ച്ച് 2നു വൈകീട്ട് 7 മണിക്ക് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മഞ്ഞളാംകുഴി അലി, കരീം സാഹിബ്, സി.പി.മുഹമ്മദ് എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ രാത്രി 9 മണിക്ക് ഇശല്‍ നൈറ്റും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.