എടപ്പലം പാലത്തിനു 1 വയസ്സ്; അപ്പ്രോച് റോഡ് പൂര്ത്തി യായില്ല
2014 ഫെബ്രുവരി 24നു ഉദ്ഘാടനം കഴിഞ്ഞ പാലം ഒരു വര്ഷം കഴിഞ്ഞിട്ടും അപ്പ്രോച് റോഡ് പൂര്ത്തി യാകാന്‍ മൂര്ക്കഷനാട് പഞ്ചായത്തിനു കഴിഞ്ഞില്ല. ഉല്ഘാ1ടന സമയത്ത് നടത്തിയ പല പ്രഖ്യാപനങ്ങളും ഇപ്പോളും കടലാസുകളില്‍ മാത്രം ഒതുങ്ങികൂടുന്നു. എടപ്പലം ഭാഗത്തെ എല്ലാ പണികളും പൂര്ത്തി യായി, പക്ഷെ മൂര്ക്കാനാട് ഭാഗത്തെ അധികൃതരുടെ അലംഭാവം കാരണം സുഖമമായ യാത്ര എന്ന സ്വപ്നം ഇപ്പോളും കരിങ്കല്‍ റോഡില്‍ അസഹ്യമായ പൊടിയില്‍ കുടുങ്ങികിടക്കുന്നു. ഇതിനൊരു ശാപമോക്ഷം കിട്ടാന്‍ അവിടുത്തെ നേതാക്കള്‍ തന്നെ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പാലക്കാട് ജില്ല ഭരണാധികാരികള്ക്ക് ഇതില്‍ ഇടപെടാന്‍ സാങ്കേതിക പരിമിതികളുണ്ടെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ ഇസ്ഹാക്ക് പറഞ്ഞു.