ഇന്ന് ലോക ജലദിനം: കൃഷി ഓഫിസിനു മുന്നില്‍ കുടിവെള്ളം പാഴാവുന്നു
പിറന്നു വീണ മഴത്തുള്ളിയെ
അമ്ളത്വം ചേര്‍ത്ത് വിഷമാക്കിയവന്‍
പിന്നെയും മായം കലര്‍ത്തി,
മണ്ണിലൊഴുകിയപ്പോഴും
കണ്ണിലൊളിപ്പിച്ചപ്പോഴും
നന്മയുടെ നീര്‍ത്തുള്ളികള്‍ തേടി
ഇന്ന് ലോക ജലദിനം ആചരിക്കുമ്പോള്‍ വിളയൂര്‍ പഞ്ചായത്തിലെ കൃഷി ഓഫിസിന്റെ മൂക്കിന്‍തുമ്പില്‍ കുടിവെള്ളം പാഴാകുന്നു. പൈപ്പ് പൊട്ടി റോഡിലൂടെ ഒഴികിയിട്ടും അധിക്രതര്‍ കണ്ടില്ലെന്നു നടിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. വരാന്‍ പോകുന്ന വേനല്‍ കുടിവെള്ള ക്ഷാമം കണക്കിലെടുത്ത് അടിയന്തിരമായി ഇത് പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു