Back to News
General

വിളയൂര്‍ കളരിക്കല്‍ ഉത്സവം: ആറാട്ട് നാളെ

വിളയൂര്‍ കളരിക്കല്‍ ഉത്സവം: ആറാട്ട്  നാളെ
വിളയൂര്‍: കളരി ഭഗവതിക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനംകുറിച്ച് നാളെ ആറാട്ട് നടക്കും. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍പൂജകള്‍, അഷ്ടപദിക്കച്ചേരി, വൈകുന്നേരം ഐശ്വര്യ ദീപസമര്‍പ്പണം, രാത്രി തായമ്പക, എഴുന്നള്ളിപ്പ്, താലംനിരത്തല്‍, നൃത്തം, അരിയേറ്, തുടര്‍ന്ന് മേളം എന്നിവ നടക്കും. മൂന്നിനാണ് ആറാട്ടുത്സവം. ഉത്സവാഘോഷങ്ങളുടെ ഭാഗമായി തിരുവാതിരക്കളി, നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടാകും. [ഫോട്ടോ : ഫയല്‍]
Related News