എടപ്പലത്ത് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കള്‍ രംഗത്ത്
ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കി എടപ്പലത്ത് ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് കര്‍മ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു. സമൂഹത്തില്‍ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന നിരാലംബരായ ഭൂരിപക്ഷജനതയ്ക്ക് രാഷ്ട്രീയ മത ഭേതമന്യെ അത്യാഹിതഘട്ടങ്ങളില്‍ സഹായമെത്തിക്കുക എന്നാണു കര്‍മ ചാരിറ്റബിള്‍ ട്രസ്റ്റ് വഴി ലക്ഷ്യമിടുന്നത്. ഭാരവാഹികളെ തെരഞ്ഞെടുത്ത് ട്രസ്റ്റ് രജിസ്ടര്‍ ചെയ്ത ശേഷം വിവിധ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് karma@edappalam.info, karmaedappalam@gmail.com എന്നിവയില്‍ ബന്ധപ്പെടുക