Back to News
General

പുലിയോ കാട്ടുപൂച്ചയോ... ഭീതിമാറാതെ എടപ്പലത്തുകാര്‍

പുലിയോ കാട്ടുപൂച്ചയോ... ഭീതിമാറാതെ  എടപ്പലത്തുകാര്‍
പുലിയെ കണ്ടെന്ന അഭ്യൂഹത്തില്‍ എടപ്പലത്തും പരിഭ്രാന്തി. വ്യാഴാഴ്ച രാവിലെയാണ് വാര്‍ത്ത പരന്നത്. എടപ്പലത്ത് പുന്നശ്ശേരി ദിലീപിന്‍റെ വീട്ടില്‍ പുളിയുടെതെന്നു സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടിരുന്നു. ബുധനാഴ്ച രാത്രി റബര്‍ എസ്റ്റേറ്റില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് ജോലി മതിയാക്കി ടാപ്പിംഗ് തൊഴിലാളി നാട്ടിലേക്ക് പോയിരുന്നു. രാത്രിയില്‍ നായ്ക്കളുടെ അസാധാരണമായ ശബ്ദം കേട്ടിരുന്നുവെന്നു സമീപവാസികള്‍ പറഞ്ഞു. കാണപ്പെട്ട കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അതിനിടെ പുലി നായയെ കടിച്ചു കൊണ്ടു പോകുന്ന യൂട്യൂബ് ദൃശ്യം കൈപ്പുറം അല്‍ ഫലാഹ് സ്കൂളിലെ സിസിടിവി പകര്‍ത്തിയതെന്ന തരത്തില്‍ പ്രചരിക്കുന്നു. ഇത് കളളപ്രചാരണമാണെന്നും അങ്ങിനെ ഒരു സംഭവം കൈപ്പുറത്ത് നടന്നിട്ടില്ലെന്നും തളളിക്കളയണമെന്നും തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡണ്ട്‌ എം. എ. സമദ് അറിയിച്ചു.
Related News