Back to News
General

അനുമതി ലഭിക്കാതെയുള്ള കുടിവെള്ള കമ്പനിക്കെതിരെ പ്രതിഷേധം രൂക്ഷം

അനുമതി ലഭിക്കാതെയുള്ള കുടിവെള്ള കമ്പനിക്കെതിരെ പ്രതിഷേധം രൂക്ഷം
കുപ്പൂത്ത് തുടങ്ങാന്‍ പോകുന്ന സ്വകാര്യ കുടിവെള്ള കമ്പനിക്കെതിരെ പ്രതിഷേധം ശക്തമായി. അതിനിടെ വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മിനറല്‍ വാട്ടര്‍ പ്ലാന് നിര്‍മ്മികുന്നതിനു അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും നിര്‍ദിഷ്ട പ്ലാന്റ് സ്ഥാപിക്കുന്നതിനു അനുമതി കൊടുത്തിട്ടില്ലെന്നും വിവരാവകാശ വിയമാപ്രകാരം സലിം മാലിക്ക് കൊടുത്ത അപേക്ഷയില്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അതോടെ പ്ലാന്റിന് വേണ്ടി അനുമതി ലഭിക്കാതെയുള്ള നിര്‍മ്മാണമാണ് നടക്കുന്നതെന്ന് വ്യക്തമായി. പദ്ധതിക്കെതിരെ ഒപ്പുശേഖരണം നടത്തി ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷ നല്‍കാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍
Related News