Back to News
General

വിളയൂര്‍ - എടപ്പലം - കൈപ്പുറം റോഡ്‌ റബ്ബറൈസ് ചെയ്യും

വിളയൂര്‍ - എടപ്പലം - കൈപ്പുറം റോഡ്‌ റബ്ബറൈസ് ചെയ്യും
കൊപ്പം - വളാഞ്ചേരി, വിളയൂര്‍ - എടപ്പലം - കൈപ്പുറം എന്നീ റോഡുകള്‍ റബ്ബറൈസ് ചെയ്യുന്നതിനു ഭരണാനുമതി ലഭിച്ചതായി സി.പി. മുഹമ്മദ്‌ എം.എല്‍.എ അറിയിച്ചു. ഇത് സംബന്ധിച്ച കത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി എം.എല്‍.എയ്ക്ക് അയച്ചിട്ടുണ്ട്. കൊപ്പത്ത് നിന്ന് വളാഞ്ചേരിയിലേക്ക് പോകുന്ന റോഡിന്‍റെ തിരുവേഗപ്പുറ പാലം വരെയുള്ള റോഡാണ് ഇപ്പോള്‍ റബ്ബറൈസ് ചെയ്യുന്നത്. രണ്ടു റോഡുകള്‍ക്കും കൂടി 10കോടി രൂപയാണ് അനുവദിചിട്ടുള്ളത്. അതിനിടെ പേരടിയൂര്‍-കണ്ടെങ്കാവ്-കുപ്പൂത്ത് റോഡ്‌ റബ്ബറൈസ് ചെയ്യുന്നതിന്റെ ജോലി പൂര്‍ത്തിയാക്കി വരികയാണെന്ന് എം.എല്‍.എ പത്രക്കുറിപ്പില്‍ അറിയിച്ചു.
Related News