Back to News
General

കര്‍മ പഥത്തിലേറി കര്‍മ ചാരിറ്റബിള്‍ ട്രസ്റ്റ്

കര്‍മ പഥത്തിലേറി കര്‍മ ചാരിറ്റബിള്‍ ട്രസ്റ്റ്
എടപ്പലം കര്‍മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുക്യത്തില്‍ വിദ്യാര്തികള്കുള്ള പഠന കിറ്റ് വിതരണവും എസ്.എസ്.എല്‍.സി പ്ലസ്‌ ടു വിജയികള്കുള്ള അനുമോദനവും നടത്തി. ട്രസ്റ്റ്‌ പ്രസിഡണ്ട്‌ അബ്ദുല്‍ സമദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അക്ബര്‍ സ്വാഗതവും ലുകുമാന്‍ വലിയപാലം നന്ദിയും പറഞ്ഞു. എടപ്പലം പ്രദേശത്തെ നിര്ധരരായ 20 വിധ്യാര്തികള്‍ക്ക് ബാഗ് കുട പുസ്തകങ്ങള്‍ അടങ്ങിയ പഠന കിറ്റും നല്‍കി. എസ്.എസ്.എല്‍.സി പ്ലസ്‌ ടു വിജയികള്‍ക്കും മുഴുവന്‍ വിഷയങ്ങളിലും A+ നേടിയ മുഹമ്മദ്‌ ശിബില്‍, സഹദിയ്യ വി.പി എന്നിവര്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി. ചടങ്ങില്‍ വാപ്പു വി.പി, സുരേഷ് ബാബു, ഉമ്മര്‍ കൊങ്ങശ്ശേരി, നാസര്‍ വലിയപാലം എന്നിവര്‍ ആശംസകള്‍ പറഞ്ഞു
Related News