Back to News
General

തണലിന്റെ തണൽ പഞ്ചായത്ത് തലത്തിലേക്ക്

തണലിന്റെ തണൽ പഞ്ചായത്ത് തലത്തിലേക്ക്
വിളയൂരിലെ ഏതാനും പ്രദേശങ്ങളിൽ പ്രവർത്തിച്ച് വന്നിരുന്ന *തണൽ* ചാരിറ്റബിൾ ട്രസ്റ്റ് അതിന്റെ പ്രവർത്തന മേഖല പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കുകയും, ജീവ കാരുണ്യ‐സേവന പദ്ധതികൾ വിപുലപ്പെടുത്തുകയും ചെയ്യുകയാണ്. സ്തുത്യർഹമായ ഏഴ് വർഷത്തെ പ്രവർത്തനങ്ങൾക്ക് സമൂഹം നൽകിയ പിന്തുണയും, സഹകരണവും ഊർജജമാക്കിയാണ് തണൽ ചാരിറ്റബിൾ ട്രസ്റ്റ് പുതിയ കാൽ വെപ്പുകൾ നടത്തുന്നത്. പഞ്ചായത്ത് തല ഉദ്ഘാടനത്തോടനുബന്ധിച്ച് ജന സേവന കേന്ദ്രം, റംസാൻ കിറ്റ്, തൊഴിൽ സഹായ പദ്ധതി, മെഡി കെയർ പദ്ധതി, രക്ത ദാന സേന, മാസാന്ത സൗജന്യ റേഷൻ തുടങ്ങി വിവിധ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. തണൽ ചെയർമാൻ ഹുസൈൻ കണ്ടേങ്കാവ് അദ്ധ്യക്ഷതയില്‍ 2015 ജൂലൈ 4 ശനിയാഴ്ച കാലത്ത് 9 മണിക്ക് കുപ്പൂത്ത് സെന്ററില്‍ വെച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പിവി അബ്ദുൽ വഹാബ് എം പി., സി പി മുഹമ്മദ് എം എൽ എ, ബോബി ചെമ്മണ്ണൂർ, മലബാർ എഡ്യുക്കേഷണൽ& ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി പി ബാവഹാജി, ഫോറസ്റ്റ് ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡ് ചെയർമാൻ സി എ എം എ കരീം സാഹിബ്, തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എ സമദ്, പട്ടാമ്പി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി ബാപ്പുട്ടി, കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി ധന്യ, മൂർക്കനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സലീന ടീച്ചർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
Related News