Back to News
General

ഇഫ്താര്‍ സംഗമം നടത്തി

ഇഫ്താര്‍ സംഗമം നടത്തി
കര്‍മങ്ങളില്‍ നിന്ന് ആത്മാര്‍ഥത ചോര്‍ന്നു പോവുമ്പോള്‍ വ്യക്തി വിശുദ്ധിയും സാമൂഹിക ഭദ്രതയും നഷ്ടമാകുന്നെന്നും റമസാന്‍ റിലീഫ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ അതിന്റെ വീണ്ടെടുപ്പാണെന്നും എ.പി. കുഞ്ഞാലി ഹാജി പറഞ്ഞു. മഹാവി ഒഐസിസി യൂനിറ്റിന്റെ നേതൃത്വത്തില്‍ റുവൈസ് മഖ്ബറക്കു സമീപം റമസാന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ഹുസൈന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് നഹ, കെ.സി. അബ്ദുറഹ്മാന്‍, ഷരീഫ് അറക്കല്‍, അബ്ദുറഹ്മാന്‍ കാവുങ്ങല്‍, അഹ്മദ് ഷാനി, കെ.പി. മജീദ് , രാജേഷ് ഫുജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉമര്‍ കോയ ചാലില്‍ ,വി.പി. രവീന്ദ്രന്‍ കാവില്‍, എന്‍.വി. അബ്ദുറഹ്മാന്‍, കരീം കോട്ടുവാല, അജയ് പാറയില്‍, തൗഫീഖ് എടപ്പലം, സി.എച്ച്. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.മഹാവി ഒ.ഐ.സി.സിയുടെ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപഹാരം യു.മുഹമ്മദ് ഹുസൈന്‍ യൂനുസ് മൈലപ്പുറത്തിനു നല്‍കി.
Related News