കൊടികുത്തിമല ടൂറിസം : രണ്ടാംഘട്ട പ്രവൃത്തികള്‍ ഉടന്‍
കൊടികുത്തിമലയിലെ ടൂറിസ്റ്റ് കേന്ദ്രത്തിന്‍െറ രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങും. വനമേഖലയിലുള്ള നടപ്പാത, വാച്ച് ടവര്‍ നവീകരണം, മലമുകളില്‍ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ എന്നിവയുടെ നിര്‍മാണ പ്രവൃത്തികളാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കാനുള്ളത്.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍ എന്നിവരെ പങ്കെടുപ്പിച്ച് രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം നടത്താനാണ് തീരുമാനം.
ഇവരുടെ ദിവസം കിട്ടിയാലുടന്‍ പരിപാടി സംഘടിപ്പിക്കും. വനമേഖലയിലുള്ള നടപ്പാത നിര്‍മാണത്തിന് വനം വകുപ്പിന്‍െറ അനുമതി ലഭിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ ആറുകോടി രൂപ വകയിരുത്തി കൊടികുത്തിമലയിലേക്കുള്ള റോഡ് നിര്‍മാണവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. മലമുകളില്‍ താഴെക്കോട് പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികളും ഉടന്‍ തുടങ്ങാനാകും.
മലമുകളിലേക്കുള്ള നാലുകിലോമീറ്റര്‍ റോഡിന്‍െറ ടാറിങ് പൂര്‍ത്തിയാക്കിയത് സഞ്ചാരികള്‍ക്ക് സൗകര്യമായിരുന്നു.
അമ്മിനിക്കാട് കുന്നിന്മുകളില്‍ കവാടം നിര്‍മിക്കാനും പദ്ധതിയുണ്ട്.
പണി പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ നിരവധി സഞ്ചാരികളത്തെിയിട്ടുണ്ടെന്നും ഉടനെ ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും കൊടികുത്തിമല വികസന കണ്‍വീനര്‍ കളപ്പാടന്‍ ഹുസൈന്‍ പറഞ്ഞു.