Back to News
Bridge News

എടപ്പലം മൂര്‍ക്കനാട് പാലം നാടിനു സ്വന്തം

എടപ്പലം മൂര്‍ക്കനാട് പാലം നാടിനു സ്വന്തം
എടപ്പലം മൂര്‍ക്കനാട് നിവാസികളുടെ സ്വപ്നം പൂവണിഞ്ഞു കൊണ്ട് ഇരു കരകളിലും നിന്നെത്തിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഫെബ്രുവരി 24നു എം.ബി.രാജേഷ് നാടിനു സമര്‍പ്പിച്ചു. കേരളത്തില്‍ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് പൂര്ത്തിയാകിയ പദ്ധതിയാണ് 11.5 കോടി രൂപയുടെ പാലം എന്നും ഇതിനു പിന്നിലെ നിശ്ചയദാര്‍ഢ്യം അഭിനന്ദനാര്‍ഹാമാണെന്നും എം.ബി.രാജേഷ്‌ പറഞ്ഞു. യോഗത്തില്‍ പാലക്കാട് ജില്ല പ്രസിഡന്റ്‌ കണ്ടമുത്തന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി.പി.മുഹമ്മദ്‌, വി.ടി.ബല്‍റാം, ടി.എ.അഹമ്മദ് കബീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ വസന്ത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ സ്വാഗതവും ടി.എസ്.മജീദ്‌ നന്ദിയും പറഞ്ഞു. ഉദ്ഘാടന ശേഷം കൈരളി പട്ടുറുമാല്‍ ടീം അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.
Related News